I was born under the star of Aphrodite who was also born of the sea.
-Isadora Duncan
Isadora... seems to me as innocent as a child dancing through the garden in the morning sunshine and picking the beautiful flowers of her fantasy.
-Theodore Roosevelt
അതിരാഗം . അതീതരാഗം . ഇസഡോറ ഡങ്കനോട് അതിരില്ലാരാഗം . My Life വായിക്കുമ്പോഴൊക്കെ അപൂര്വ്വരാഗം . . രഹസ്യമായി ഉമ്മവെക്കാന് തോന്നുന്ന അഗാധരാഗം . അലയുംരാഗം . അലമ്പന്രാഗം .
സൈബര്കാട്ടില് , കുഴഞ്ഞുമറിഞ്ഞ പുതുമണ്ണില് , ഭ്രാന്തു പിടിച്ചു നിന്നു . കണ്ടിട്ടില്ലെങ്കിലും സഹനയാത്രകള് കണ്ടു . കണ്ണുലഞ്ഞു . അരങ്ങേറ്റങ്ങള് കണ്ടു . കണ്ണുദിച്ചു . കേട്ടിട്ടില്ലെങ്കിലും ഉടലിലെ കടലാഴം കേട്ടു . കേട്ടലഞ്ഞു . തോരാമഴയില് , തിരമാലകളില് കലാകാരി തിമര്ത്താടി . കല കലിചിറങ്ങി . കലാപം നലമായി . നവകങ്ങള് പടര്ന്നേറി . കാലം കടന്നും ഒലിയായി .
ആരാധകന് നോക്കി നില്ക്കെ , മൂടല്മഞ്ഞുമൂടിയ ഇളംനീലവഴിയില് മാഞ്ഞു പോയി . പതുപതുത്ത പാട്ടുകള്കൊപ്പം പതുക്കെപ്പതുക്കെ നിലച്ചു പോയി . താരാപഥങ്ങളിലെ തീരാനിശ്ശബ്തയില് നിലാവലപോലെ പാറിപ്പോയി . പോയിട്ടും പോകാത്ത ചലനങ്ങളുടെ സൂക്ഷ്മശില്പം . നീണ്ടു നിന്നില്ലെങ്കിലും ചേതോഹരമായ പ്രകാശം . ആട്ടത്തിലെ അഴകും ഒഴുക്കുമുള്ള ലയം .
ഭൂമിയിലില്ലാത്ത നിറങ്ങള് കൊണ്ട് കാറ്റിന്റെ ക്യാന്വാസില് ഓരോ മരങ്ങളും ഇസഡോറ ഡങ്കനോടുള്ള അതിശയരാഗം വരയ്ക്കുന്നു . പൂര്ത്തിയാകാത്ത ചിത്രം . നിലയില്ലാത്ത ചിദാകാശം . നനുത്തമിഥ്യാടനം . ഇസഡോറ ഡങ്കന് മരണമില്ല .

No comments:
Post a Comment