Sunday, November 4, 2012

എം.ഗോവിന്ദന്റെ 'സര്‍പ്പം'



എം.ഗോവിന്ദന്റെ കൃതി . അപൂര്‍വപ്രകൃതി . അഴകുള്ളവികൃതി . ഒറ്റപ്പെട്ടു തഴച്ചുത്തെഴുത്ത സര്‍ഗാതമകത്തെമ്പ് . കലയും കാമവും അടിമുടി കെട്ടിയാടുന്നു . എഴുത്താളക്കനവും ഭാഷാവടിവും ഇടപിണയുന്നു . സംവാദങ്ങള്‍ മെടഞ്ഞെടുക്കുന്ന മെട്ടും മട്ടും . ഘനചിന്തകള്‍ ചിന്തേരിട്ട ആരും വേരും . ഉള്‍പ്പടവുകളില്‍ വാക്കല്ല . വാക്കിന്റെ നിറവെട്ടം . സംഭവിക്കുന്ന പദസംഭവങ്ങള്‍ . കേറിയിറങ്ങിയനങ്ങുന്ന ആഖ്യാനം . കഥേതരമായ കഥയിലേക്കുള്ള ക്രമം തെറ്റല്‍  . The bones would rattle in a welding,the welding mark even should disappear എന്ന് അക്കമഹാദേവി സൂചിപ്പിച്ചതില്‍ കാണാനാവും പോലെ ഒരു സൂക്ഷ്മസൌന്ദര്യശില്‍പം . മലയാളത്തിന്റെ ഗുരുത്വാകര്‍ഷണകേന്ദ്രത്തില്‍ നിന്നും തെറിച്ചു വേര്‍പെട്ട ഏതോ വിമതഗ്രഹത്തില്‍ ഇതിന്റെ മൊഴി . ഇതിന്റെ ഉടല്‍ . ഇതിന്റെ ഉയിര്‍ . ഇതിന്റെ പിറവി.                      

No comments:

Post a Comment