Saturday, November 3, 2012

സൈബര്‍താളില്‍ സംഭവിക്കുന്നത്‌



Poetry is dead ? So they say .
Yes ,ya betcha ,ja ja ,oui oui ,si ,si
          -Carl Sand burg (Harvest Poems)

അച്ചടി മാധ്യമ രംഗത്തു പ്രത്യക്ഷപ്പെടുന്ന കവിതകളേക്കാള്‍ മികച്ച ചില കവിതകള്‍ ഫെയ്സ് ബുക്കിലും ബ്ളോഗുകളിലും പ്രത്യക്ഷപ്പെടുന്നു . മുഖ്യധാരയില്‍ ഇടംപിടിക്കുന്ന ലേഖനങ്ങളെക്കാള്‍ സൂക്ഷ്മവും അടിയന്തര സ്വഭാവമുള്ളതും ചരച്ചചെയ്യ പ്പെടേണ്ടതുമായ ലേഖനങ്ങള്‍  'നാലാമിട'ത്ത്തിലും  'ഉത്തരകാല'ത്ത്തിലും 'മലയാള നാട്ടിലും '  ഇടം പിടിക്കുന്നു .  അച്ചടിമാധ്യമ രംഗത്തുള്ള  സാമൂഹിക പ്രതികരണങ്ങളെക്കാള്‍ കൂടുതല്‍ മുന്നോട്ടു പോകുന്നവ ഓ.കെ .സുധേഷും കെ.കെ. ബാബുരാജും കരുണാകരനും സി.ആര്‍ പരമേശ്വരനും സുധീഷ്‌ രാഘവനും  ഫൈസല്‍ ഗുരുവായൂരും പ്രസന്നകുമാറും തുടങ്ങിയുള്ളവര്‍ വിവിധ നിലപാടുകളില്‍ നിന്ന് കൊണ്ട് ഫെയ്സ് ബുക്കില്‍ എഴുതുന്നു . മുഖ്യധാരയിലെ പലവകക്കുറിപ്പുകളെക്കാള്‍  ശ്രദ്ധേയമായ ചിലത് ചന്ദ്രന്‍ പുതിയോട്ടില്‍ സൈബര്‍ താളിലെഴുതുന്നു. പത്രങ്ങളുടെ എഡിറ്റൊറിയലുകളെക്കാള്‍ മികചത്‌ ചിലപ്പോഴൊക്കെ സന്തോഷ്‌ ഹൃഷികേശ് മലയാളനാട്ടില്‍ എഴുതുന്നു.അച്ചടിമാധ്യമങ്ങളില്‍ സാധ്യമാകത്തവിധം അനുദിന സംഭവങ്ങളെ നിരന്തരം അവതരിപ്പിച്ചു കൊണ്ട് കെ.പി.നിര്‍മ്മല്‍കുമാര്‍ ഫെയ്സ് ബുക്കില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു . മികച്ച ചില ഫോട്ടോഗ്രാഫുകള്‍ , എവിടുന്നൊക്കെയോ കടന്നുവരുന്ന പുതിയ ചില ചിത്രകാരന്മാരും അവരുടെ ചിത്രങ്ങളും ,മുഖ്യധാരാ സിനിമയോടുള്ള ചില വ്യത്യസ്ത പ്രതികരണങ്ങള്‍ ,ഭാഷയില്‍ തന്നെ സംഭവിക്കുന്ന ചില സൈബര്‍ എന്കോണി പ്പുകള്‍ , പൊട്ടിത്തെറികള്‍ ,കലര്‍പ്പുകള്‍ .....ആകെക്കൂടി സൈബര്‍ ലോകം മറ്റൊരു ഭാവിയിലേക്ക് പോകുന്ന ചില സൂചനകളും പുത്മകളും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. മറ്റു മാധ്യമങ്ങള്‍ പിന്നിട്ട ദൂരവും കാലവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.തീര്‍ച്ചയായും പരിമിതികളും ഇനിയും ആര്ജ്ജികേണ്ട ജാഗ്രതകളുമുണ്ട് . ഞാന്‍ സൈബര്‍ ലോകത്തിന്റെ ആരാധനല്ല. ഏതു നിമിഷവും ഈലോകംതന്നെ ഉപേക്ഷിക്കാവുന്ന ഒരാള്‍ മാത്രം. ഇനിയും സൈബര്‍ ലോകത്തെ മനസ്സിലാക്കാനുള്ള ശേഷിയോ അറിവോ നേടിയിട്ടുമില്ല. എങ്കിലും, ,വിഡ്ഢിത്തമാണെങ്കിലും ,തോന്നുന്നത് പറയട്ടെ.സൈബര്‍ രംഗത്തെ ചില സമകാല  കവിതകള്‍ക്കെതിരെ (കവികളുടെയോ കവിതകളുടെയോ പേര് പറയാത്തത് മനപ്പൂര്‍വം .സൈബര്‍ ലോകത്തെ എന്നെക്കാള്‍ സൂക്ഷ്മമായി പിന്തുടരുന്ന നിരവധി വായനക്കാരുണ്ട്.അവരുടെ മനസ്സില്‍ ആ കവികളും കവിതകളും കടന്നു വരും എന്നെനിക്കറിയാം.) വെക്കുമ്പോള്‍ സച്ചിദാനന്ദനും ശങ്കരപിള്ളയും ബാലച്ചന്ദ്രനും ഗോപികൃഷ്ണനും അന്‍വര്‍ അലിയും ടോണിയും രാമനും അടക്കമുള്ളവരുടെ കവിതകള്‍ തീരെ പഴഞ്ച്നായിതീരുന്നത് പോലെ. സൈബര്‍ ലോകത്തെ പുതിയ ചില എഴുത്തച്ചന്മാരില്‍ നിന്നും അതീവ വിനയത്തോടെ വീണ്ടും ഹരിശ്രീ കുറിക്കാന്‍ നമ്മുടെ മുതിര്‍ന്ന കവികള്‍ തയ്യാറായാല്‍ അവര്‍ക്ക് അവരെ പുതുക്കിയെടുക്കാനും പുതിയ ലോകത്തെ അഭിസംബോധന ചെയ്യാനും കഴിഞ്ഞേക്കും.കാല്ക്കീഴില്‍ നിന്നും പഴയ ലോകകങ്ങള്‍ ഒലിച്ചുപോകുകയും പുതിയ ലോകത്തേക്ക് പറന്നെത്താന്‍ കഴിയാതെ വരുകയും ചെയ്യുന്നവരുടെ  വിലാപങ്ങളോ   ആക്രോശങ്ങളോ പരിഹാസങ്ങളോ പഠിപ്പികലുകളോ മിഥ്യാധികാരവചനങ്ങളോ സൈബര്‍ ലോകത്തെ മരങ്ങളില്‍ ചെന്ന് പിടിക്കുകയില്ല.

1 comment:

  1. ദയവായി ഫോളോ ഗദ്ജെറ്റ്‌ ഉള്‍പ്പെടുത്തുമോ ?വേര്‍ഡ്‌ വെരിഫിക്കേഷന്‍ കൂടി മാറ്റിയാല്‍ നന്നായിരുന്നു

    ReplyDelete