Sunday, November 4, 2012

അന്യസംസ്ഥാനത്തൊഴിലാളികള്‍



മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ജനതയോടും അവരുടെ പ്രശ്നങ്ങളോടും  സമരങ്ങളോടും നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ അമാനുഷികമായിത്തീരുന്നതെന്തുകൊണ്ട് എന്ന ചോദ്യം  ഒരു ചെറിയ ചോദ്യമാണ്  . ദുര്‍ബലമായ  ചോദ്യം  .  എന്നാല്‍ ആ ചോദ്യമാണ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യം  .  വിളപ്പില്‍ശാലയില്‍ ആ ചോദ്യം മുഴങ്ങുന്നു  .  കേരളത്തിലെത്തി അടിമകളേക്കാള്‍ ദയനീയമായി ജീവിച്ചുകൊണ്ട് പൊങ്ങച്ച മനോഭാവം കൊണ്ടും ദുരഭിമാനം കൊണ്ടും മലയാളി ഉപേക്ഷിച്ച തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളോടുള്ള (ഏതു ജനതയിലുമെന്ന പോലെ  അവരിലും കുഴപ്പക്കാര്‍  ഉണ്ടായിരിക്കാം. അതുകൊണ്ട് അവരെല്ലാം കുഴപ്പക്കാരും സാമൂഹ്യ വിരുദ്ധരുമാണെന്ന കാഴ്ചപാട് യുക്തിക്ക് നിരക്കുന്നതാണോ?)   പുച്ഛത്തേയും അവരോടുള്ള മനുഷ്യത്വരഹിതമായ  സമീപനത്തേയും നോക്കികാണുന്ന യഥാര്‍ത്ഥ ജനാധിപത്യവാദികളില്‍ ഇതേ ചോദ്യം ഉയരുന്നുണ്ട് .  ഈയടുത്തിടെ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നിന്ന്  എത്ര ക്രൂരമായാണ്  അവരെ ആട്ടിപ്പായിച്ചത് .  ലോകത്തെവിടെയും പോയി അദ്ധ്വാനം വിറ്റു ജീവിക്കുന്ന മലയാളികളുടെ നാട്ടിലാണ്  ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നുള്ളതാണ് ഏറ്റവും  വലിയ വിരോധാഭാസം .അവര്‍ക്കെതിരെ നടന്ന പോലീസ് നടപടിയിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഗാന്ധി പാര്‍ക്കില്‍ തന്നെ ഒരു പരിപാടി സംഘടിപ്പിച്ച്ചവരേയും അതില്‍ പങ്കെടുത്ത സാഹിത്യകാരന്‍ സഖറിയ ,  Architectശങ്കര്‍ ,അഭിനേത്രിയും മാധ്യമ പ്രവര്‍ത്തകയുമായ പാര്‍വതി, ജെ.ദേവിക ,പി.പി.സത്യന്‍, മുതല്പ്പേരെയും ചടങ്ങില്‍ സംബന്ധിച്ച ചെറു സദസ്സിനെയും അഭിനന്ദിക്കാതെ വയ്യ (അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒരു പ്രതിനിധിയെക്കൂടി ചടങ്ങില്‍ പങ്കെടുപ്പിക്കാമായിരുന്നു എന്നും തോന്നി) . നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിശാലമായിത്തീരേണ്ടത്  മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ജനതയോട് സ്വീകരിക്കുന്ന മാനുഷിക സമീപനത്തിലൂടെയാവണം . വിളപ്പില്‍ ശാലയും അന്യസംസ്ഥാനത്തൊഴിലാളികളുടെ  മുഖങ്ങളും  ആദിവാസികളും ദളിതരും അടക്കമുള്ളവരും നമ്മെ അതോര്‍മ്മിപ്പിക്കുന്നു.

No comments:

Post a Comment