Sunday, November 4, 2012

രവികുമാര്‍ വാസുദേവന്‍



രവികുമാര്‍ വാസുദേവനെ ഞാന്‍ ആദരിക്കുന്നു . മലയാളത്തിന്റെ കാവ്യപരിഭാഷാചരിത്രം എഴുതുന്നവര്‍ , അതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ ആദ്യം പരാമര്‍ശികേണ്ട പേരുകളിലൊന്ന് ഈ മനുഷ്യന്റേതായിരിക്കണമെന്നതില്‍ എനിക്കു സംശയമില്ല . ലോകം നിറയെ കവിതയാണെന്നും കവിതയില്‍ ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുന്നുവെന്നും അയാളുടെ നിശബ്ദമായ പ്രവര്ത്തനം കാട്ടിത്തരുന്നു . ലോകമെംപാടുമുള്ള കവികളുടെ പ്രകാശമുള്ള വിരലുകളില്‍ ഉന്‍മാദത്തോടെ ചുംബിച്ചുകൊണ്ട് ഭൂമിയെ എണ്ണമറ്റ നിറങ്ങളുള്ള കവിതയുടെ ഒറ്റക്കൂടാക്കി മെനഞ്ഞെടുക്കുകയാണ് അയാള്‍ . അവകാശവാദങ്ങളില്ല . ആരെങ്കിലും ശ്രദ്ധിക്കണമെന്ന ആഗ്രഹചിന്തകളില്ല . സിദ്ധാന്ത ശാഠ്യങളില്ല . പരിഭാഷ സംസ്കാരപഠനമാണെന്ന മട്ടിലുള്ള വീമ്പുപറച്ചിലുകളില്ല . ജലതരംഗത്തില്‍ നിന്നുയരുന്ന നാദം പോലെ അയാള്‍ കവിതയുടെ മഹാസമുദ്രത്തിലേക്കു  പോകുന്നു . കവിതയുടെ പലതരം ശബ്ദങ്ങളേയും കൂട്ടികൊണ്ട് തിരമാലകളോടൊപ്പം തിരിച്ചു വരുന്നു . ലോകകവിതയെക്കുറിച്ച് അറിവുകളേത്തുമില്ലാത്തതുകൊണ്ട് , മലയാളത്തിലും ഇംഗ്ലീഷിലും വലിയ പിടിപാടൊന്നുമില്ലാത്തതുകൊണ്ട് അയാള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ വിശകലനം ചെയ്യാനുള്ള ശേഷി എനിക്കില്ല . ഞാന്‍ രവികുമാര്‍ വാസുദേവനെ സ്നേഹിക്കുന്നു.             

No comments:

Post a Comment