Sunday, November 4, 2012

മദനിവിഷയം

 


ഒരു കോടതി വിധി കൂടി വന്നിരിക്കുന്നു.അതിന്റെ ശരിതെറ്റുകളെക്കുറിച്ച് പറയുന്നില്ല.നിയമവിദഗ്ദ്ധര് അത് വിശകലനം ചെയ്യട്ടെ.എന്നാല്‍ ഒരാള്‍ ഹിന്ദുവോ മുസല്‍മാനോ ക്രിസ്ത്യാനിയോ ആരുമാകട്ടെ,അയാള്‍ക്ക് മിനിമം അനുവദിക്കപ്പെട്ടിരിക്കുന്ന മനുഷ്യാവയ്ക്കാശങ്ങളും പൌരാവകാശങ്ങളും നിഷേധിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം അപ്പോഴും അവസാനിക്കുന്നില്ല.മദനിവിഷയത്തിന്റെ നാള്‍വഴികളോടൊപ്പം ആ ചോദ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മദനിഫാക്റ്റര്‍ അപ്രാധാനമായിരിക്കുന്നിടത്തോളം രാഷ്ട്രീയപാര്‍ട്ടികള്‍ ആ ചോദ്യം ഏറ്റെടുക്കാനിടയില്ല.ഏത് തരത്തിലുള്ള മനുഷ്യാവകാശലംഘനവും
പൌരാവകാശധ്വംസനവും ജനാധിപത്യസങ്കല്‍പ്പങ്ങളെ പരിമിതപ്പെടുത്തുകയും ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് കരുതുന്നവരില്‍  ആ ചോദ്യം ആശങ്കകള്‍ നിറയ്ക്കുന്നു.അത്തരമൊരു ആശങ്ക മദനിവിഷയത്തിലുള്ള ആശങ്കയാണോ എന്ന്  ദുഷ്ട ലാക്കോടെ ചോദിക്കരുത്.വിശാലമായ അര്‍ഥത്തില്‍ അത് അതിവിശാലമാകേണ്ട ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കയാണ്.   

No comments:

Post a Comment