Sunday, November 4, 2012

കേസരി ബാലകൃഷണപിള്ളയുടെ മുഖപ്രസംഗങ്ങള്‍



കേസരി ബാലകൃഷണപിള്ളയുടെ മുഖപ്രസംഗങ്ങള്‍   .   പ്രധാനമായും  'പ്രബോധകന്‍ '  ,  'സമദര്‍ശി '  എന്നിവയില്‍ പ്രത്യക്ഷപ്പെട്ടത്  .   മുഖം നോക്കാതെയുള്ള നിരീക്ഷണങ്ങള്‍  .  വിമര്‍ശനങ്ങള്‍ .   വിശകലനങ്ങള്‍   .  ആര്‍ക്കിഷ്ടപ്പെടുന്നു  ,  എത്രപേര്‍ സ്വീകരിക്കുന്നു  ,  ഇതൊന്നുമല്ല മാനദണ്ഡം  .  പറയാനുള്ളത് ഉറപ്പിച്ചു പറയുന്നു .  അതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള  ഭയമില്ല . ചിലപ്പോള്‍  ഇഷ്ടക്കാരുടെ അനിഷ്ടങ്ങള്‍ സംബാദികേണ്ടി വരാം . 'പണ്ഡിത മൂഡ്ഢന്‍ 'എന്നതു പോലെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരാം  .  ആകെ കുഴപ്പക്കാരനും ഉപദ്രവകാരിയും അലോസരങ്ങള്‍ ഉണ്ടാക്കുന്നയാളുമായി വിലയിരുത്തപ്പെടാം  .  വ്യക്തിജീവിതത്തില്‍ കഷ്ടപ്പാടുകള്‍  വിടാതെ പിന്തുടരാം .  അതിന്റെ  വരും വരായ്കകളെക്കുറിച്ചുള്ള വേവലാതിയില്ല  .  സര്വസമ്മതനാകാനുള്ള  ശ്രമമില്ല . സര്വസമ്മതരോട്  വിധേയത്വമില്ല . അധികാരതോട് സക്റിയമായി  കലഹിച്ചു.  .   സ്ഥാനമാനങ്ങളോട്  വിമുഖനായി . വേണമെങ്കില്‍  കേസരിക്ക് അധികാരസ്ഥാനങ്ങളില്‍ എളുപ്പം കയറിയിരിക്കാമായിരുന്നു . അതിസമ്ബ്ന്നനാകാമായിരുന്നു  .  എങ്ങും കയറിയിരുന്നില്ല  .  പരമദുരിതങ്ങളെ സ്വയം വരിച്ചു  .  പരമദുരിതത്തിലും  പരമസ്വാതന്ത്ര്യത്തെ  സ്വപ്നം കണ്ടു . ഏറ്റവും പുതിയ കാലത്തിലൂടെ ഭാവിയിലെ  'നവലോക' ത്ത്തിലേക്ക് നടന്നു കൊണ്ടിരുന്നു  .  കേസരിയുടെ  മുഖ പ്രസംഗങ്ങള്‍  . ഏകാന്തധീരമായ സഞ്ചാരങ്ങളുടെ രേഖകള്‍  . ധാര്‍മ്മികബോധത്താല്‍ പ്രചോദിതമായ ഒത്തുതീര്‍പ്പില്ലായ്മകളുടെ പുസ്തകം  .  മനുഷ്യസാധ്യമായ വിശാലവീക്ഷണങ്ങളുടെ, വിവേകങ്ങളുടെ സാമൂഹികപ്രതികരണഗ്രന്ഥം  .  സൂക്ഷ്മാര്‍ഥത്തില്‍ ഇന്നും പ്രസക്തം . എന്നും പ്രസക്തം .   കേസരിയുടെ മുഖപ്രസംഗങ്ങള്‍ വീണ്ടും വായിക്കുന്നു. 

No comments:

Post a Comment