Sunday, November 4, 2012

കൃഷ്ണകുമാറിന്റെ കല

 


ആധുനിക കലാ സങ്കല്‍പ്പങ്ങള്‍  വെല്ലുവിളിക്കപ്പെടുകയും സംശയിക്കപ്പെടുകയും നിരന്തരം രൂപപരമായ പരീക്ഷണങ്ങള്‍ അരങ്ങേറുകയും ചെയ്ത ഒരു കേരളീയസാംസ്കാരിക സന്ദര്‍ഭത്തിന്റെ സാധ്യതകളും പരിമിതികളുമാണ്   കെ.പി. കൃഷ്ണകുമാറിന്റെ ശില്പങ്ങളില്‍ കാണാനാവുക. രാം കിന്കര്‍ ബാജിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായശില്‍പികളില്‍ ഒരാള്‍ . ഒരു പണിയാളന്റെ പണിക്കൂറോടെയും കൃത്യതയോടെയും കലാനിര്‍മ്മാണപ്പണിയില്‍  ഏര്‍പ്പെട്ടു.അതേ സമയം ,ശില്പങ്ങളെ ഭൌതിക ലോകത്തിനു മേല്‍ തുറന്നിടപ്പെട്ട അര്‍ത്ഥപ്രപഞ്ചമായി പരിവര്ത്തിപ്പിച്ചു. ശില്‍പ്പങ്ങള്‍ രൂപപ്പെട്ട കാലത്തിന്റെ കാഴ്ചകളും കാഴ്ചപ്പാടുകളും ശിപ്പങ്ങളില്‍  സന്നിഹിതമാണെങ്കിലും അതിനെ അതിവര്‍ത്തിച്ചു നില്‍ക്കുന്ന ഇടഞ്ഞ വടിവുകളും പരുവപ്പെടാത്ത്ത പടര്ച്ചകളും ഒത്തുതീര്‍പ്പില്ലാത്ത പിണര്ച്ചകളും സവിശേഷമായ ഒരു നൈതികസൌന്ദര്യശാസ്ത്രവും സംസ്കാരവുമായി  ശില്‍പ്പങ്ങളില്‍ ശില്പ്പപ്പെട്ടിരിക്കുന്നു . ടെറാകോട്ട മുതല്‍ ഫൈബര്‍ ഗ്ളാസ്സ് വരെയുള്ള മാധ്യമങ്ങളില്‍ സ്വതന്ത്രമാകാന്‍ ശ്രമിച്ച കൃഷ്ണകുമാറിന്റെ കല , ആ സ്വാതന്ത്ര്യത്തിന്റെ  പ്രകാശനം കണ്ടെത്തിയത് കലയെ കൂടുത്തല്‍ കലാപരമായ ഒളിപ്പോരാക്കിക്കൊണ്ടായിരുന്നു എന്ന്  ആ ശില്‍പ്പങ്ങള്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് . ഉള്ളടക്കങ്ങളില്‍ നിന്ന് മാത്രമല്ല ഉള്ളിലെ മൌലികതയില്‍ നിന്ന് കൂടിയായിരുന്നു ആ ശില്‍പ്പങ്ങള്‍ ഉദിച്ചത് . കലാനിരൂപകയും  സംസ്കാരവിമര്‍ശകയുമായ Nancy Adajania  റാഡിക്കല്‍ ആര്‍ട്ടിന്റെ പ്രയോക്താക്കളെക്കുറിച്ചെഴുതുന്നത് ഇവിടെ പ്രസക്തമായിത്തീരുന്നു :Their works,although distinctive and individualistic,shared formal roughness and an informal spontaneity in communicating themes that ranged from personal to the political. കൃഷ്ണകുമാര്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നില്ല,കലയില്‍ വിമതകല നിറച്ച് സ്വയം നിറയൊഴിച്ചപ്പോള്‍ രൂപപ്പെട്ട ശില്പ്പങ്ങളായിരുന്നു അവ .  Homi K. Bhabha  ' The Location of Culture 'എന്ന പുസ്തകത്തില്‍ എഴുതുന്നു :' The borderline work of culture demands an encounter with newness that is not part of the continuum of past and present. It creates a sense of the new as an insurgent act of cultural translation. Such art does not merely recall the past as a social cause or aesthetic precedent, it reviews the past, reconfiguring it as a contingent in between space that innovates and intermpts the performance of the present. The past-present becomes part of the necessary,
not the nostalgia, of living '.ബലിഷ്ഠകലയുടെ മെരുങ്ങാത്ത സംസ്കാരത്തെ സൂക്ഷ്മമായി ആവിഷ്കരിച്ചതുകൊണ്ടാണ്  തന്റെ കാലഘട്ടത്തിലെ മറ്റു കലാകാരന്മാരില്‍ നിന്ന് കൃഷ്ണകുമാര്‍ വ്യത്യസ്തനായിത്തീരുന്നത്. അത്തരമൊരു വ്യത്യസ്തതയുടെ സൌന്ദര്യമുള്ളതു കൊണ്ടാണ് M.S.Umesh , Shilpa Guptha , Jahangir Jani , Mithu Sen, Navjit Altaf , Pooja Iranni, Subodh Gupta , Kushbash Shehravat, Prithpal Singh....  തുടങ്ങിയ നിരവധി കലാകാരന്മാര്‍ കൃഷ്ണകുമാറിനെ പൂരിപ്പിച്ചു കൊണ്ടും വികസിപ്പിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും ഇന്നും ഇന്ത്യന്‍ ശില്‍പ്പകലയില്‍ തുടരുന്നത്.

No comments:

Post a Comment