Saturday, November 3, 2012

ഭക്ഷണത്തെക്കുറിച്ച്




ഓരോ മനുഷ്യനും അയാള്കിഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ   .   ഒരാള്‍ കഴിക്കുന്ന  ഭക്ഷണത്തെ അപമാനിക്കാന്‍ , പുച്ചിക്കാന്‍ , അതിനോട് അറപ്പു  കാണിക്കാന്‍ മറ്റൊരാള്‍ക്ക് എന്തവകാശം? ഒരാളും  അയാള്‍ കഴിക്കുന്ന ഭക്ഷണത്തെ മഹത്വവല്‍ക്കരിക്കേണ്ടതില്ല  .  കാരണം ഒരാള്‍   എന്തിനു വേണ്ടിയാണോ അയാള്കിഷ്ടമുള്ള ഭക്ഷണം കഴികുന്നത് അതേ ആവശ്യത്തിനു വേണ്ടിയാണ്  ആത്യന്തികാര്‍ത്ഥത്തില്‍  മറ്റൊരാളും അയാള്‍ക്കിഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത്‌ . ഭക്ഷണമേയുള്ളൂ  . വെജിറ്റേറിയന്‍ എന്നോ  നോണ്‍വെജിറ്റേറിയന്‍ എന്നോ ഉള്ള വിഭജനതിനു പോലും  പ്രസക്തിയില്ല  .  ബീഫും ചിക്കനും താറാവിറച്ചിയും  പോത്തിറച്ചിയും പന്നിയിറച്ചിയും പട്ടിയിറചിയും പാമ്ബിറചിയും കഴിക്കാന്‍ ഇഷ്ടമുള്ളവര്‍  അവകൊണ്ടുള്ള വായില്‍ വെള്ളമൂറുന്ന വിശിഷ്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കഴിക്കട്ടെ  . പാറ്റയേയും പൂച്ചയേയും പുഴുവിനേയും ചിതലിനേയും ആമയേയും ഞണ്ടിനേയും തവളയേയും തിന്നാന്‍ ഇഷ്ടമുള്ളവര്‍ അവകൊണ്ടുള്ള അടിപൊളി വിഭവങ്ങള്‍ പാചകം ചെയ്തു കഴിക്കട്ടെ  .  തൈരും മോരും അച്ചാറും കൊണ്ടാട്ടവും ഇലക്കറികളും പച്ചക്കറികളും ഇഷ്ടപ്പെടുന്നവര്‍ ആവിധമുള്ള സ്വാദിഷ്ടമായ ഭക്ഷണം പാകപ്പെടുത്തി ആഹരിക്കട്ടെ  .   നല്ല മീന്‍കറിയും വെണ്ണ പോലുള്ള കപ്പയും കൂട്ടിത്തിന്നാന്‍  ഇഷ്ടമുള്ളവര്‍  അത് സസന്തോഷം ചെയ്യട്ടെ . ഹാംബെര്‍ഗര് ശാപ്പിടാന്‍ ഇഷ്ടമുള്ളവര്‍ അത് ശാപ്പിടട്ടെ.

മീന്‍കറി ഇഷ്ടപ്പെടുന്നവരെ മീന്മണം കൊതിപ്പിക്കും  .  പാല്പായസം ഇഷ്ടപ്പെടുന്നവരെ പാല്പായസതിന്റെ മണം മത്തുപിടിപ്പിക്കും   .   ബീഫിഷ്ടപ്പെടുന്നവരെ ബീഫ്കറിയുടെ മണം  മാടിവിളിക്കും  .  സാമ്ബാറിഷ്ടപ്പെടുന്നവരെ സാമ്ബാറിന്റെ മണം ആകര്ഷിചെടുക്കും. ഒരു മണത്തിനും മറ്റൊരു  മണത്തേക്കാള്‍ മഹത്വമോ വിശുദ്ധിയോ ഇല്ല .  ഭക്ഷണം എന്തുമാകട്ടെ , ചീഞ്ഞാലും വളിചാലും നല്ലമണം ദുര്‍മണമാകും  . മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഭക്ഷണത്തോടൊപ്പം ഇത്തിരി കള്ളോ ലേശം മദ്യമോ കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് അതുമാകാം. ദേശകാലങ്ങള്ക്കനുസരിചച് ഭക്ഷണരീതികള്‍ മാറും .  ഓരോരുത്തരും വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍കൊണ്ടും പ്രകൃതിയുടെ പ്രത്യേകതകള്‍ കൊണ്ടും ഭക്ഷണത്തില്‍ വൈവിധ്യം സംജാതമാകും. ലോകമെമ്പാടും ഭക്ഷണത്തില്‍ യൂണിഫോമിറ്റി സാധ്യമല്ല .അങ്ങനെ ഉണ്ടാകാന്‍ പാടില്ല. അതാണ്‌ ഭക്ഷണത്തിലെ ജനാധിപത്യം .

ഭക്ഷണത്തിന്റെ രാഷ്ട്രീയം , ഭക്ഷണത്തിലെ  ആഗോളീകരണ പ്രവണതകള്‍ ,മാറുന്ന ഭക്ഷണ ക്രമത്തിന്റെ സാമൂഹിക പരിപ്രേഷ്യം , ഭക്ഷണത്തിനു പിന്നിലെ കോര്പ്രേറ്റ് താല്പര്യങ്ങള്‍ , ഭക്ഷണവും പരിസ്ഥിതിയും, ഭക്ഷണവിപണിയിലെ കച്ചവടക്കണ്ണുകള്‍  , പുതിയ ഭക്ഷണരീതികളും രോഗങ്ങളും  , ഭക്ഷണവും പാരമ്പര്യ ചികില്സാരീതികളും , നിത്യയൌവനത്തിന് ചില ഭക്ഷണപ്പൊടികൈകള്‍ , ഭക്ഷണവും വ്യായാമവും ....തുടങ്ങി പലവിഷയങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ചൊക്കെ സാമൂഹികചിന്തകരും  പണ്ഡിതന്മാരും പരിണതപ്രജ്ഞരായ ഭിഷഗ്വരന്മാരും ,ജനങ്ങളുടെ ആരോഗ്യത്തില്‍ അവരേക്കാള്‍ ശ്രദ്ധയും ഉത്കണ്ഠയും ഉള്ളതുകൊണ്ടുമാത്രം ഒട്ടും ലാഭേച്ഛയില്ലാതെ പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസികകളും ,ജനങ്ങളോടുള്ള സ്നേഹം കൊണ്ടുമാത്രം അവരെ പാചകം പഠിപ്പിക്കാന്‍ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ത്യാഗം സഹിക്കുന്ന പാചകപരിപാടികളിലെ അവതാരകരും പാചക വിദഗ്ദന്മാരും  വിദഗ്ദകളും  പറയുകയും എഴുതുകയും ചെയ്യട്ടെ . എഴുതുന്നവരും പറയുന്നവരും ആരായാലും , അവര്‍ എഴുതിക്ഷീണിക്കുംപോള്‍, പറഞു തളരുമ്പോള്‍ , ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ ഇഷ്ട ഭക്ഷണം കഴിക്കാനും ഇഷ്ടപാനീയം കുടിക്കാനും  മറന്നു പോകരുതെന്ന് അപേക്ഷിച്ചുകൊണ്ട്‌ തക്കാലം വിരമിക്കട്ടെ .  ഒപ്പം ,എല്ലാവര്ക്കും എല്ലാദിവസവും രുചികരമായ ഭക്ഷണം കഴിക്കാനും നല്ല പാനീയങ്ങള്‍ കുടിക്കാനും സര്‍വോപരി നല്ല ശോധനയുണ്ടാകാനും ഇടവരട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

No comments:

Post a Comment