Sunday, November 4, 2012

വിളപ്പില്‍ശാല



വിളപ്പില്‍ ശാലയിലെ സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോള്‍ ഈച്ചകള്‍ പൊതിഞ്ഞു.ചായകുടിക്കുമ്പോള്‍ ഗ്ളാസിനു മീതെ ഈച്ചകള്‍ മൂളിപ്പറന്നു.തടിയന്‍ ഈച്ചകള്‍.നഗരമാലിന്യങ്ങള്‍ തിന്നു കൊഴുത്ത ഈച്ചകള്‍.ഒരു ഗ്രാമത്തെ കാര്‍ന്ന് കാര്‍ന്നൊടുക്കുന്ന ഈച്ചകള്‍.മഹാമാരികള്‍ പടര്‍ത്തുന്ന ഈച്ചകള്‍ .നമ്മുടെ ജനാധിപത്യത്തിന്റെ പരാജയങ്ങളില്‍ നിന്ന്,നമ്മുടെ വികലമായ സാമൂഹിക മനോഭാവങ്ങളില്‍ നിന്ന്, ഓരോ വ്യക്തിയുടെയും നിരുത്തരവാദപരമായ പൊതുബോധങ്ങളില്‍ നിന്ന്,സൂക്ഷ്മ പരിസ്ഥിതിസംസ്കാരരാഹിത്യത്തില്‍ നിന്ന് , ഭാവനാ സമ്പന്നരായ രാഷ്ട്രീയക്കാരുടെ അഭാവങ്ങളില്‍ നിന്ന്,കക്ഷിരാഷ്ട്രീയക്കാരുടെ പരസ്പരമുള്ള ചെളിവാരിയെറിയലുകളില്‍ നിന്ന് ,അഴിമതിയുടെ കൂത്തരങ്ങുകളില്‍ നിന്ന്,പണാധിപത്യത്തിന്റെ ആര്‍ത്തികളിലും ആര്‍ഭാടങ്ങളില്‍ നിന്ന്   ....അങനെയങ്ങനെ  നിരവധിയിടങ്ങളില്‍ നിന്നും ഈച്ചകള്‍ പറന്നു  വരുന്നു.മാരകമായി നിറഞ്ഞു പെരുകികൊണ്ടിരിക്കുന്നു .എവിടെയും അവ പറന്നെത്താം.എല്ലാ സ്വസ്ഥ ഗ്രഹങ്ങളും ആക്രമിക്കപ്പെടാം.വിളപ്പില്‍ശാലയും ലാലൂരുമൊക്കെ ചില സൂചനകളാണ്.ഭൂമി മലയാളത്തില്‍ ഓരോരുത്തരും തിരിച്ചറിയേണ്ട സവിശേഷ സൂചനകള്‍.അതിജാഗ്രത കൊണ്ട് മാത്രം അഭിമുഖീകരികേണ്ട സമര സൂചനകള്‍. 

No comments:

Post a Comment